24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എട്ടാം ക്ലാസ് വിദ്യാർഥി തെയ്യം കെട്ടിയസംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
Kerala

എട്ടാം ക്ലാസ് വിദ്യാർഥി തെയ്യം കെട്ടിയസംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി തീചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. 45 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ഒറ്റക്കോലം കെട്ടിയാടിയത്

Related posts

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

Aswathi Kottiyoor

എസ്.എസ്.എൽ.സി സേ പരീക്ഷ

Aswathi Kottiyoor

ഓട്ടോറിക്ഷാ മീറ്റർ ഫെയർ ചേഞ്ച് ചെയ്ത് റീസെറ്റ് ചെയ്യുന്നതിനുള്ള ചാർജ്ജ് പുതുക്കി നിശ്ചയിച്ചു

Aswathi Kottiyoor
WordPress Image Lightbox