23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഷാരൂഖിന്‌ ഗുരുതര ആരോഗ്യപ്രശ്‌നമില്ല; റിമാന്റ്‌ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി.*
Uncategorized

ഷാരൂഖിന്‌ ഗുരുതര ആരോഗ്യപ്രശ്‌നമില്ല; റിമാന്റ്‌ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി.*

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീയിട്ട കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ റിമാന്റ് നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ഇന്നത്തെ ചികിത്സാ റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമല്ല. പ്രതിയുടെ ഫിറ്റ്‌നസ് വീണ്ടും പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വിടണോ എന്ന കാര്യം തീരുമാനിക്കും. കസ്റ്റഡി ലഭിച്ചില്ലെങ്കില്‍ റിമാന്റ് ചെയ്യുന്ന പ്രതി ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ തുടരും.

ഇന്നലെ നടത്തിയ പരിശോധനയില്‍ പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പ്രതിയുടെ ശരീരത്തിലേറ്റ പരിക്ക് ട്രെയിനില്‍നിന്ന് ചാടിയപ്പോള്‍ ഉള്ളതാണെന്നും കൈയിലെ നേരിയ പരിക്ക് പൊള്ളലേറ്റതാണെന്നും നേരത്തെ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Related posts

തിരുവനന്തപുരത്തെ 13കാരിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി

Aswathi Kottiyoor

മണിപ്പുരില്‍ 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യം, അമിത് ഷായുടെ ചര്‍ച്ചകള്‍.

Aswathi Kottiyoor

സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ ആരംഭിച്ചു:

Aswathi Kottiyoor
WordPress Image Lightbox