23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • രാജ്യത്ത് 5,335 പേർക്ക് കോവിഡ്; 20 ശതമാനം വര്‍ധന: 6 മാസത്തിനിടെ ഉയർന്ന നിരക്ക്
Uncategorized

രാജ്യത്ത് 5,335 പേർക്ക് കോവിഡ്; 20 ശതമാനം വര്‍ധന: 6 മാസത്തിനിടെ ഉയർന്ന നിരക്ക്


ന്യൂഡൽഹി ∙ രാജ്യത്ത് 24 മണിക്കൂറിനിടെ 5,335 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം 13 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,929 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സീൻ നൽകിയിട്ടുണ്ട്.

Related posts

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

Aswathi Kottiyoor

സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല ‘കൂട്ടിലാക്കി’ ഒരു മനുഷ്യന്‍

Aswathi Kottiyoor

കാറുകള്‍ പറപറന്നു, വീടുകള്‍ തകര്‍ത്തെറിഞ്ഞു; മിസിസിപ്പിയില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്.*

Aswathi Kottiyoor
WordPress Image Lightbox