20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ; കരുതിയിരിക്കാം
Kerala

വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ; കരുതിയിരിക്കാം

ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം.

ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്

Related posts

ജി.എസ്.ടി വരുമാനത്തിൽ ഈമാസം വൻ ഇടിവ്

Aswathi Kottiyoor

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു.

Aswathi Kottiyoor

സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox