26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ.
Uncategorized

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ.


കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് വധുവിന്റെ മുൻ കാമുകനെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.സമ്മാനം കൈമാറിയത്. ആരാലും തിരിച്ചറിയപ്പെടാതെ വിവാഹ വേദിയിൽനിന്ന് മുങ്ങുകയും ചെയ്തു. വിവാഹത്തിനുശേഷം മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങൾ സമ്മാനപ്പൊതി തുറന്നത്. ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച നവവരൻ ഹേമേന്ദ്ര, അത് പ്ലഗിൽ കണക്ട് ചെയ്ത് സ്വിച്ചിട്ടതിനു പിന്നാലെ വൻ ശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും സഹോദരൻ രാജ്കുമാർ ആശുപത്രിയിലും മരിച്ചു. ഇവരുടെ വീട്ടിലെ ഒന്നര വയസ്സുകാരനായ കുട്ടി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു.

Related posts

രാഹുൽ ഗാന്ധി കടന്നുപോയി മിനിറ്റുകൾക്കകം പാലം ഇടിഞ്ഞു;ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു –

Aswathi Kottiyoor

ലൈസന്‍സ് പുതുക്കിയില്ല, ഇന്‍ഷുറന്‍സില്ല, സീബ്രാ ലൈനിലെ അപകടത്തില്‍… | Open news x24 https://opennewsx24.com/2023/10/27/mmnm/

Aswathi Kottiyoor

916 മുദ്രയുള്ള ‘പത്തരമാറ്റ്’ സ്വർണം, ബാങ്കുകൾ പരിശോധിച്ചിട്ടും ഒരു സംശയവുമില്ല; രേഖകൾ നോക്കി പൊലീസെത്തി പൊക്കി

Aswathi Kottiyoor
WordPress Image Lightbox