കൊച്ചി: സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. ഇത്രയും വില വര്‍ധനവ് ആദ്യം. ഒരു പവന്‍ സ്വര്‍ണത്തിന് 45000 രൂപയായി. ഇന്ന് ഒരുപവന് 760 രൂപയാണ് കൂടിയത്. ആഗോള സാമ്പത്തിക സാഹചര്യമാണ് സ്വര്‍ണവില പിടിവിട്ട് ഉയരാന്‍ ഇടയാക്കിയത്. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്ത രീതിയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. ഇനിയും വില വര്‍ധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വര്‍ണത്തിന് വില അതിവേഗം ഉയരാന്‍ തുടങ്ങിയത്. മാര്‍ച്ചില്‍ 44000 കടന്നു. ഏപ്രിലില്‍ 45000ത്തിലെത്തി. ഈ മാസം ആദ്യ ദിനത്തില്‍ 44000 ആയിരുന്നു പവന്‍വില. അഞ്ചാം ദിവസമാണ് 1000 രൂപ വര്‍ധിച്ച് 45000ത്തില്‍ എത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യം പൂര്‍ണമായി മാറുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയാണിത് എന്തുകൊണ്ടാണ് സ്വര്‍ണ വില കുത്തനെ വര്‍ധിക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്. കേരളത്തിലെ സാഹചര്യത്തില്‍ മാത്രം ഇതിനെ കാണാനാകില്ല. ആഗോള തലത്തില്‍ ഒട്ടേറെ ഘടകങ്ങളാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ഏറ്റവും ഒടുവില്‍ തിരിച്ചടിയായത് സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ നിലപാടാണ്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവര്‍.
- Home
- Uncategorized
- സ്വര്‍ണം ചരിത്രവിലയില്‍; ഇനി ആര്‍ക്കും കൈപൊള്ളും… സാധാരണക്കാരന് അപ്രാപ്യം
previous post