21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎമ്മും പിടിച്ചെടുത്തു
Kerala

ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎമ്മും പിടിച്ചെടുത്തു

കോഴിക്കോട് ട്രെയിനിന് തീവച്ച സംഭവത്തിൽ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികിത്സതേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാരൂഖിനെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു
വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാരൂഖിനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായത് ഷാരൂഖ് തന്നെയെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേരള എടിഎസും ഡൽഹി പൊലീസും  പ്രതിയുടെ ഷഹീൻബാഗിലുള്ള വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ ബുക്ക്, ഡയറി, ഫോൺ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഡൽഹി പൊലീസ് അന്വേഷിച്ചുവരികയാണ്

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ അക്രമി തീയിട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് പേർ മരിച്ചു. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.

Related posts

കാട്ടുപന്നി ബൈക്കിലിടിച്ച് പാൽച്ചുരം സ്വദേശിയായ ബൈക്ക് യാത്രികന് പരിക്ക്

Aswathi Kottiyoor

സമുദ്രയാൻ’: ആദ്യ ആഴക്കടൽ ദൗത്യത്തിനു തുടക്കം; നൂതന അന്തർവാഹിനികളുള്ള രാജ്യമായി ഇന്ത്യയും.

Aswathi Kottiyoor

കരുതൽ മേഖല: യു.ഡി.എഫ് കുപ്രചരണങ്ങൾ തള്ളികളയണം;എം. വി ജയരാജൻ

Aswathi Kottiyoor
WordPress Image Lightbox