• Home
  • Kerala
  • തുടർച്ചയായി 6 തവണ പുരസ്‌കാരം ; ‘സ്പാർക്ക്’ റാങ്കിങ്ങിൽ വീണ്ടും തിളങ്ങി കേരളം
Kerala

തുടർച്ചയായി 6 തവണ പുരസ്‌കാരം ; ‘സ്പാർക്ക്’ റാങ്കിങ്ങിൽ വീണ്ടും തിളങ്ങി കേരളം

ദേശീയ നഗര ഉപജീവന ദൗത്യം (എൻയുഎൽഎം) മികച്ച രീതിയിൽ നടപ്പാക്കിയതിന് സംസ്ഥാനത്തിന് വീണ്ടും ദേശീയ അം​ഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022– -2023ലെ “സ്പാർക്ക്’ റാങ്കിങ്ങിൽ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. 2021– 22 പുരസ്‌കാരം കഴിഞ്ഞമാസം പ്രഖ്യാപിച്ചപ്പോഴും കേരളത്തിനായിരുന്നു രണ്ടാംസ്ഥാനം. ഇതോടെ തുടർച്ചയായി ആറു തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമായി മാറി.
പതിനഞ്ചു കോടി രൂപയാണ് അവാർഡ് തുക. ഇത് പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് പട്ടികയിൽ ഒന്നാംസ്ഥാനം. മൂന്നാംസ്ഥാനം ഉത്തരാഖണ്ഡിന്.

2020– 21ൽ കേരളത്തിന് ഒന്നാംസ്ഥാനവും 2021-– 22, 2018–-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-–- 20, 2017-–-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. നഗരമേഖലയിൽ ഇതുവരെ 24,893 അയൽക്കൂട്ടം രൂപീകരിച്ചു. 24,860 പേർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. 13,736 പേർക്ക് തൊഴിൽ നൽകി. ഉപജീവനമേഖലയിൽ 5704 വ്യക്തിഗത സംരംഭവും 1187 ഗ്രൂപ്പ് സംരംഭവും ആരംഭിച്ചു. സർവേയിലൂടെ 25,684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും 19,020 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു. 24 ഷെൽട്ടർ ഹോമും നിർമിച്ചു

Related posts

ചായയില്‍ കീടനാശിനി കലര്‍ത്തി’; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

Aswathi Kottiyoor

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​സ​ന്ധി: വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox