23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആറാട്ടുപുഴ പൂരം ഇന്ന്; നാളെയും ഗതാഗത നിയന്ത്രണം.
Uncategorized

ആറാട്ടുപുഴ പൂരം ഇന്ന്; നാളെയും ഗതാഗത നിയന്ത്രണം.


ചേർപ്പ് > ആറാട്ടുപുഴ പൂരം തിങ്കളാഴ്‌ച നടക്കും. സന്ധ്യയോടെ കരുവന്നൂർ പുഴയുടെ വടക്കേ കരയിലെ ആറാട്ടുപുഴ ശാസ്‌താ ക്ഷേത്രത്തിന്റെ മുന്നിലെ കൊയ്തൊഴിഞ്ഞ പാടം പുരപ്രേമികളെക്കൊണ്ട് നിറയും. വൈകിട്ട്‌ ആറരയോടെ പൂജകൾക്കും ചടങ്ങുകൾക്കുംശേഷം ചെമ്പട കൊട്ടി ആറാട്ടുപുഴ ശാസ്‌താവ് പുറത്തേക്കെഴുന്നള്ളും.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 15 ഗജവീരന്മാർ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നതോടെ പൂരത്തിന് തുടക്കമാകും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 250 ഓളം കലാകാരന്മാർ ഒരുക്കുന്ന പഞ്ചാരിമേളം മാസ്മരികത തീർക്കും. രാത്രി മുഴുവൻ കയറ്റവും ഇറക്കവുമായി പാണ്ടി പഞ്ചാരി മേളങ്ങളുടെ അകമ്പടിയിൽ വിവിധ ദേവീദേവന്മാരുടെ പൂരങ്ങൾ നടക്കും. രാത്രി 11 ഓടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ്‌ ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം നടക്കും. 11നുതന്നെ നെട്ടിശേരി ശാസ്താവിന്റെ പൂരവും എഴുന്നള്ളും. ഒരു മണിയോടെ പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി ചാലക്കുടി പിഷാരിക്കൽ ഭഗവതിമാരുടെ അഞ്ച്‌ ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള പൂരം.പാർക്ക് ചെയ്യണം. ആറാട്ടുപുഴ പാലം – മുളങ്ങ് വഴി വരുന്നവർ മുളങ്ങ് ഗ്രൗണ്ടിനുസമീപം പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യണം. ഇരിങ്ങാലക്കുട ചെറിയപാലം വഴി ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങൾ ആയുർജ്യോതി ആശുപത്രിയുടെ സമീപം പാർക്ക് ചെയ്യണം

Related posts

വ്യാജ ക്യാൻസർ മരുന്നുകൾ പിടികൂടി; തട്ടിപ്പുകാരുടെ ഫ്ളാറ്റില്‍ റെയ്ഡ്

Aswathi Kottiyoor

കലോത്സവത്തിലെ കോഴ ആരോപണം, കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉണ്ടാകും: ആർ ബിന്ദു

Aswathi Kottiyoor

അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox