22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു
Uncategorized

മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു

കൊണ്ടോട്ടി ∙ മലപ്പുറം ജില്ലയിലെ വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസയാണ് (32) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ് നജ്മുന്നീസയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.

ഇന്നു പുലർച്ചെയാണ് വീടിന്റെ ടെറസിനു മുകളിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയ നജ്മുന്നീസയും ഭർത്താവ് മൊയ്തീനും മക്കളുമാണ് ഈ വീട്ടിൽ താമസം. നജ്മുന്നീസ കഴിഞ്ഞ ദിവസം എട്ടും ആറും വയസ്സുള്ള മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിന്നിൽ ഒരു കോണി ചാരിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം നജ്മുന്നീസ വീടിന്റെ ടെറസിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നജ്മുന്നീസയെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ഭർത്താവു തന്നെയാണ് പുറത്തറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് മൊയ്തീനെയും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. എന്നാൽ, മൊയ്തീന്റെ വാക്കുകൾ വിശ്വസനീയമല്ലെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം മൊയ്തീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

Related posts

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി റിമാന്‍റില്‍

Aswathi Kottiyoor

ഏഷ്യന്‍ ഗെയിംസില്‍ മലയാളത്തിളക്കം; പുരുഷ ലോങ്ജംപില്‍ എം ശ്രീശങ്കറിന് വെള്ളി

Aswathi Kottiyoor
WordPress Image Lightbox