21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ആഫ്രിക്കൻ പന്നിപ്പനി പായം, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് പന്നി ഫാമുകളിലെ 96 പന്നികളെ ഇന്ന് ധയാവധം നടത്തും
Iritty

ആഫ്രിക്കൻ പന്നിപ്പനി പായം, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് പന്നി ഫാമുകളിലെ 96 പന്നികളെ ഇന്ന് ധയാവധം നടത്തും

ഇരിട്ടി: പായം പഞ്ചായത്തിലെ തെങ്ങോല നാട്ടേലിൽ സ്വകാര്യ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിലെ മൂന്ന് പന്നിഫാമുകളിൽ നിന്നുള്ള 96 പന്നികൾക്ക് ഇന്ന്ദ യാവധം നടത്തും. തെങ്ങോല നാട്ടേലിലെ സുനിൽ മാത്യുവിൻ്റെ ഫാമിൽ ആണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിലെ തൊണ്ണൂറോളം പന്നികളിൽ 50ലധികം പന്നികൾ കഴിഞ്ഞദിവസം ചത്തിരുന്നു. ബാംഗ്ലൂരിലെ പരിശോധന റിപ്പോർട്ടിൽ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ഈ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് രണ്ട് ഫാമുകളിലെ പന്നികളെയും കൊന്നടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. സുനിലിൻ്റെ ഫാമിലിലെ അവശേഷിക്കുന്ന 37 പന്നികളെയും, ആൻറണി പുത്തേട്ടിൻ്റെ ഫാമിലെ 53 പന്നികളെയും അയ്യൻകുന്ന് പഞ്ചായത്തിലെ കുര്യൻ്റെ ഫാമിലെ ആറ് പന്നികളെയുമാണ് ഇന്ന്ദയാവധം നടത്തുക. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.
മൃഗസംരക്ഷണ വകുപ്പിന്റെ ആർ ആർ ടിയുടെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് പന്നികൾക്ക് ദയാവധം നൽകുക. ഇതിൻ്റെ ഭാഗമായുള്ള അവലോകനയോഗം പായം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനിയുടെ അധ്യക്ഷതയിൽ ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത്, ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ ഡോ. ജയമോഹനൻ, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റർ ഡോ. കെ. എസ്. ജയശ്രീ, ജില്ല എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ്, ഡോക്ടർമാരായ കിരൺ വിശ്വനാഥ്, സിന്ദൂര, എസ്. കെ. ശരണ്യ, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം. വിനോദ് കുമാർ, ഇരിട്ടി എസ് ഐ നിബിൻ ജോയ്, ഇരിട്ടി ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Related posts

ചരമം – ചീരൂട്ടി

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായുള്ള കമ്മീഷൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സിറ്റിംഗ് നടത്തി.

Aswathi Kottiyoor

മലയോരത്തെ എക്സൈസ് പരിശോധനയിൽ കർണ്ണാടക മദ്യവും വ്യാജവാറ്റും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox