26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; വീട്ടുകാരടക്കം 4 പേർ അവശനിലയില്‍.*
Uncategorized

ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; വീട്ടുകാരടക്കം 4 പേർ അവശനിലയില്‍.*


തൃശൂർ ∙ അവണൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രാവിലെ രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചായിരുന്നു മരണം.

ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ അവശനിലയിലാണ്. 4 പേർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ വീട്ടിൽനിന്ന് കഴിച്ച ഇഡ്ഡലിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Related posts

എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കേന്ദ്രം എൽപിജി വില 200 രൂപ കുറച്ചത് ‘ഇൻഡ്യ’ സഖ്യത്തിന്റെ സ്വാധീനം മൂലം; മമത ബാനർജി

Aswathi Kottiyoor

ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox