21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.
Kerala

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.


സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.

അദാലത്തിൽ പരിഗണിക്കുന്നതിനുളള പരാതികൾ 2023 ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവൃത്തിദിനങ്ങളിൽ താലൂക്കാഫീസുകളിലും, അക്ഷയകേന്ദ്രങ്ങളിലും, ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.

പരാതികക്ഷിയുടെ പേര്, വിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, (വാട്സ് ആപ്പ് നമ്പർ), ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

www.karuthal.kerala.gov.in എന്ന വെബ് സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അദാലത്ത് കേന്ദ്രങ്ങളും അദാലത്ത് നടത്തുന്ന തീയതിയും
കൊല്ലം – മേയ് 2 ചൊവ്വ
കൊട്ടാരക്കര – മേയ് 4 വ്യാഴം
കരുനാഗപ്പളളി – മേയ് 6 ശനി
കുന്നത്തൂർ – മേയ് 8 തിങ്കൾ
പത്തനാപുരം – മേയ് 9 ചൊവ്വ
പുനലൂർ – മേയ് 11 വ്യാഴം

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ….
1. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം)
2. സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
3. തണ്ണീര്‍ത്തട സംരക്ഷണം
4. ക്ഷേമ പദ്ധികള്‍ (വിവാഹ/പഠന ധനസഹായം മുതലായവ)
5. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
6. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍- കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക
7. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്ക്കരണം
8. തെരുവ് നായ സംരക്ഷണം/ശല്യം
9. അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
10. തെരുവുവിളക്കുകള്‍
11. അതിര്‍ത്തി തര്‍ക്കങ്ങളും, വഴിതടസ്സപ്പെടുത്തലും
12. വയോജന സംരക്ഷണം
13. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
14. പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
15. റേഷന്‍കാര്‍ഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങള്‍ക്ക്)
16. വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
17. വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
18. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം
19. കൃഷിനാശത്തിനുള്ള സഹായങ്ങള്‍
20. കര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്
21. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
22. മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
23. ശാരീരിക/ ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുന:രധിവാസം, ധനസഹായം, പെന്‍ഷന്‍
24. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
25. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
26. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
27. വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി

അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.

മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍ / വകുപ്പ് സെക്രട്ടറിമാര്‍ / വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ബഹു. മുഖ്യമന്ത്രിയ്ക്കോ സമര്‍പ്പിക്കാവുന്നതാണ്.

ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് ബഹു. മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.

Related posts

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ രണ്ടുവർഷം വേണമെന്ന്‌ കെഎസ്‌ആർടിസി

Aswathi Kottiyoor

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox