27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കിണർവെള്ള വിതരണത്തിന് ലൈസൻസ്‌ വേണം : ഹൈക്കോടതി
Kerala

കിണർവെള്ള വിതരണത്തിന് ലൈസൻസ്‌ വേണം : ഹൈക്കോടതി

കിണറ്റിൽനിന്ന്‌ ശേഖരിച്ച വെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യാൻ ലൈസൻസ്‌ വേണമെന്ന്‌ ഹൈക്കോടതി. കിണറ്റിൽനിന്ന്‌ ശേഖരിച്ചതാണെങ്കിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ വിതരണം ചെയ്‌ത കുടിവെള്ളത്തിന്‌ നിശ്‌ചിത ഗുണനിലവാരമില്ലെന്ന്‌ കാണിച്ച്‌ ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ നോട്ടീസ്‌ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികൾ തള്ളിയാണ്‌ ജസ്‌റ്റിസ്‌ അമിത്‌ റാവലിന്റെ നിരീക്ഷണം. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ നിയമത്തിലും 2011ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലും കിണർവെള്ളം വിതരണം ചെയ്യാൻ ലൈസൻസ്‌ വേണമെന്ന്‌ പറയാത്ത സഹാചര്യത്തിലാണ്‌ വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്‌.

വെള്ളത്തിന്‌ നിശ്ചിത ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഹർജിക്കാർക്ക്‌ നോട്ടീസ് നൽകിയത്. കിണറ്റിൽനിന്ന് ശേഖരിക്കുന്ന വെള്ളത്തെക്കുറിച്ച് നിയമത്തിൽ പരാമർശമില്ലാത്തതിനാൽ കിണർവെള്ളം പരിശോധിക്കേണ്ടതില്ലെന്നും ലൈസൻസിന്റെ ആവശ്യമില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഇതിന്റെ പേരിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളിൽ ഇളവ് അനുവദിക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ നോട്ടീസ് ശരിവച്ചു

Related posts

ആ​ന​സ​ങ്കേ​ത​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് 120 കോ​ടി​: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

Aswathi Kottiyoor

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന്

Aswathi Kottiyoor

അതിഥിത്തൊഴിലാളികൾക്കുള്ള ഓണസമ്മാനം ; റേഷന്‍ റൈറ്റ് കാര്‍ഡ്‌ പദ്ധതി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox