25.2 C
Iritty, IN
June 26, 2024
  • Home
  • Kerala
  • *വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി.*
Kerala

*വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി.*

പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. തമിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന പ്രതികളെ ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു.

Related posts

*വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox