22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ന് ലോക വിഡ്ഢിദിനം, കളി കാര്യമാകല്ലേ…
Uncategorized

ഇന്ന് ലോക വിഡ്ഢിദിനം, കളി കാര്യമാകല്ലേ…


ചിരിക്കാനും ചിരിപ്പിക്കാനും വിഡ്ഢികളാക്കാനും മാത്രമായി ഒരു ദിനം, അതാണ് ഏപ്രിൽ 1.
യൂറോപ്പുകാരാണ് അദ്യമായി ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്. ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കണക്കു കൂട്ടുന്നത്. ആളുകൾക്ക് ദുഃഖങ്ങൾ മറക്കാനും, മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂളും.
പലകഥകളുമുണ്ട് ഏപ്രിൽ ഫൂൾ ദിനത്തിനുപിന്നിൽ. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ഗ്രിഗോറിയ൯ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമന്റെ ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 1952-ലാണ് എല്ലാ വർഷവും ജനുവരി 1 മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത്. അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായി ആളുകൾ കൊണ്ടാടിയിരുന്നത്.
വിശ്വാസ പ്രകാരം ഏപ്രിൽ 1 നാണ് ലോകത്ത് ജൂലിയന്‍ കലണ്ടറിൽ നിന്ന് ഗ്രിഗോറിയന്‍ കലണ്ടറിലേക്കുള്ള മാറ്റം അരങ്ങേറിയത്. അതുകൊണ്ടാണ് ഏപ്രിൽ 1 ന് ആളുകൾ വിശേഷ ദിവസമായി ആചരിച്ച് പോന്നത്. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയന്‍ കലണ്ടറിൽ നിന്ന് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറാ൯ വിസമ്മതിച്ചിരുന്നു.
ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം ഫ്രാ൯സാണ്. പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാ൯ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത്. പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയ൯ കലണ്ടറിലേക്ക് തന്നെ മാറിയെന്നതാണ് ചരിത്രം.

എന്തായാലും മറ്റൊരാളുടെ സന്തോഷത്തെ കെടുത്താതെ, ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകട്ടെ ഈ വിഡ്ഢിദിനവും.

Related posts

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരം, ധവളപത്രം ഇറക്കണം; വിഡി സതീശന്‍

Aswathi Kottiyoor

കൊല്ലത്ത് വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .

Aswathi Kottiyoor
WordPress Image Lightbox