ഇടുക്കി: അരിക്കാമ്പന്‍ പ്രശ്‌നം നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിക്കും. പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് സന്ദര്‍ശനം എന്നാണ് വ്യക്തമാകുന്നത്.
വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സമിതി യോഗം ചേര്‍ന്നിരുന്നു. അരിക്കൊമ്പന് റേഡിയോ കോളറിട്ട് മറ്റൊരു വനമേഖലയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും പുരോഗമിക്കുന്നത്. ഏതൊക്കെ വനമേഖലയിലേക്കാണ് അരിക്കാമ്പനെ നിലവില്‍ മാറ്റാന്‍ സാധിക്കുന്നതെന്നും സമിതി പരിശോധിക്കുന്നുണ്ട്.
അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് അനുമതി ലഭിക്കാത്തതിൽ വനംവകുപ്പിനെതിരേ വ്യാപക പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. അരിക്കൊമ്പനെ പിടിക്കുമെന്ന് പറഞ്ഞ് വനംവകുപ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അരിക്കൊമ്പനെ പിടികൂടാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.