26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പരീക്ഷകൾ കഴിഞ്ഞു , സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും ; മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ
Kerala

പരീക്ഷകൾ കഴിഞ്ഞു , സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും ; മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ

സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ഒടുവിൽ പൂർത്തിയായത്‌. പ്ലസ്‌ വണ്ണിന്‌ ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാർഥികൾ എഴുതി. പ്ലസ്‌ ടുവിന്‌ സ്‌റ്റാറ്റിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, ഹോംസയൻസ്‌ തുടങ്ങിയ വിഷയങ്ങളായിരുന്നു. 66,000 വിദ്യാർഥികളെഴുതി. എസ്‌എസ്‌എൽസി പരീക്ഷ ബുധനാഴ്‌ച തീർന്നിരുന്നു.

പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്‌ച വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ വരാം. അധ്യാപകരും സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങൾ പങ്കുവയ്‌ക്കാം. പരീക്ഷകളെല്ലാം വിദ്യാർഥികൾക്ക്‌ കൂടുതൽ ആത്മവിശ്വാസം പകർന്നതായാണ്‌ പൊതുവിലയിരുത്തൽ. മികച്ച വിജയം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ്‌ കുട്ടികൾ. ഉച്ചഭക്ഷണ പദ്ധതി പരിധിയിൽ ഉൾപ്പെട്ട അഞ്ചുകിലോ അരി വാങ്ങാൻ ബാക്കിയുള്ള കുട്ടികൾ വെള്ളിയാഴ്‌ച കൈപ്പറ്റണം.
വൈകിട്ട്‌ അഞ്ചോടെ വേനലവധിക്കായി സ്‌കൂൾ അടയ്‌ക്കും. അവധിക്കാലത്ത്‌ സ്‌കൂളുകൾ എൽഎസ്‌എസ്‌, യുഎസ്‌എസ്‌ തുടങ്ങിയ പരീക്ഷകൾക്കായി നിർബന്ധിത പരിശീലന ക്ലാസ്‌ നൽകരുതെന്ന്‌ ബാലാവകാശ കമീഷൻ ഉത്തരവുണ്ട്‌
മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ
എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്തെ 70 കേന്ദ്രത്തിലായി ഏപ്രിൽ മൂന്നുമുതൽ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചുമുതൽ പരീക്ഷാഭവനിൽ ആരംഭിക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ മെയ് ആദ്യ വാരംവരെ നടക്കും. 80 മൂല്യനിർണയ ക്യാമ്പിലായി 25,000 അധ്യാപകരെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യനിർണയകേന്ദ്രത്തിലായി 3500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇരു ഫലവും മെയ്‌ ഇരുപതിനകം പ്രസിദ്ധീകരിക്കും.

Related posts

ഉയർന്ന പിഎഫ് പെൻഷനുള്ള ജോയിന്റ്‌ ഓപ്‌ഷൻ ; തൊഴിലുടമകൾക്ക്‌ മെയ്‌ 3 സമയപരിധി ഇല്ലെന്ന്‌ ഇപിഎഫ്‌ഒ ഹൈക്കോടതിയിൽ

Aswathi Kottiyoor

വെന്തുരുകി ഉത്തരേന്ത്യ; 3 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Aswathi Kottiyoor

മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം: മാ​തൃ​കാ ഫോമുക​ൾ പു​തു​ക്കി ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox