24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും.
Kerala

രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും.

രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്

അവശ്യ മരുന്നു പട്ടികയിലുള്ള 900 മരുന്നുകള്‍ക്ക് വില 12 ശതമാനമാണ് വര്‍ധിക്കുന്നത്. നിലവില്‍ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 ശതമാനമായിരുന്നു വില വര്‍ധന. രണ്ടു വര്‍ഷത്തിനിടയില്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്. ജീവിതശൈലീ രോഗമുള്ളവര്‍ ദിവസവും മരുന്നു കഴിക്കേണ്ടതുണ്ട്. പലര്‍ക്കും ഒന്നിലധികം അസുഖങ്ങളുണ്ടാകാം. ഇത്തരക്കാര്‍ക്ക് വിലവര്‍ധന തിരിച്ചടിയാകും

Related posts

സേഫ് കേരള പദ്ധതി : 726 എഐ കാമറ യൂണിറ്റ് ; നിർമാണച്ചെലവ് 165 കോടി

Aswathi Kottiyoor

ഉണർന്നു കലാലയം ; ആദ്യദിനം 75 ശതമാനം വിദ്യാർഥികളെത്തി.

Aswathi Kottiyoor

ഇരട്ടി പഴയ ബസ് സ്റ്റാൻഡിൽ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox