24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വൈറസ് സാന്നിധ്യം;ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ
Kerala

വൈറസ് സാന്നിധ്യം;ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം അധികൃതര്‍ കണ്ടെത്തി. ഇതേ തുടർന്നാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിച്ചതായി അതോറിറ്റി പറഞ്ഞു.

രാജ്യത്തേക്ക് കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നത് വരെ താൽക്കാലിക നിരോധനം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പെനൈഡ് ചെമ്മീനിന്റെ വൈറൽ അണുബാധയാണ് വൈറ്റ് സ്പോട്ട് സിൻഡ്രോം. ഇതൊരു മാരക രോ​ഗമാണെന്നും വേഗത്തിൽ ചെമ്മീനുകളെ കൊല്ലുമെന്നുമാണ് കണ്ടെത്തൽ. എന്നാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ ഭീഷണിയല്ല.

Related posts

മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു

Aswathi Kottiyoor

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.

Aswathi Kottiyoor

അരിക്കൊമ്പനെ പേടിവേണ്ടെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌; ചുറ്റിക്കറങ്ങൽ കൂടി

Aswathi Kottiyoor
WordPress Image Lightbox