തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ കുടിശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ ഇടാനുള്ള തീരുമാനം നീട്ടിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. ഏപ്രിൽ ഒന്നിന് ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കേണ്ടതായിരുന്നു.
25% വീതമുള്ള നാലു ഗഡുക്കളായി കുടിശിക പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ ഗഡു ഏപ്രിലിൽ നൽകിയാൽ അത് നിലവിലെ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുമെന്ന് ധനവകുപ്പ് ഇന്നിറക്കിയ ഉത്തരവിലുണ്ട്.