27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മിഷന്‍; 30 ദിവസത്തിനു ശേഷം പരിഗണിക്കും.
Uncategorized

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മിഷന്‍; 30 ദിവസത്തിനു ശേഷം പരിഗണിക്കും.


ന്യൂഡൽഹി∙ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മിഷന്‍ അറിയിച്ചു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിനു ശേഷം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.‌ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന ആകാംക്ഷ ഉയർന്നിരുന്നു. മോദി പരാമർശത്തിൽ അപകീർത്തിക്കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ട രാഹുലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യത തെളിഞ്ഞത്. ഉപതിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസർക്കും ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിന്റെ പകർപ്പ് അയച്ചിരുന്നു.

Related posts

പൊലീസുകാരി തന്റെ പേര് ചോദിച്ചതല്ല പ്രശ്നം’; എസ്ഐയുമായുളള തർക്കത്തിൽ വിശദീകരണവുമായി വിജിൻ എംഎൽഎ

Aswathi Kottiyoor

ക്യാമറയിൽ മുഖം നഷ്ടമായി സർക്കാർ, ഫോക്കസ് തിരിച്ചുപിടിച്ച് പ്രതിപക്ഷം; രണ്ടാം വാർഷികത്തിന് അഴിമതിഛായ

Aswathi Kottiyoor

മലയാള മാധ്യമ ലോകത്ത് കൈയ്യൊപ്പ് ചാർത്തിയ 28 പത്രപ്രവർത്തകരെ കുറിച്ചൊരു പുസ്തകം; രവി മേനോന്റെ ‘അക്ഷര നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox