20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • അവധിക്കാല സ്‌പെഷ്യല്‍ എല്‍ എസ് എസ്, യു എസ് എസ് പരിശീലനം വിലക്കി ബാലാവകാശ കമ്മീഷൻ
Kerala

അവധിക്കാല സ്‌പെഷ്യല്‍ എല്‍ എസ് എസ്, യു എസ് എസ് പരിശീലനം വിലക്കി ബാലാവകാശ കമ്മീഷൻ

വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍ എസ് എസ്, യു എസ് എസ് പരീക്ഷ പരിശീലനം വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

കൊടും ചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനായി എല്‍ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ച ഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍.അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികള്‍ക്ക് വേനലവധി ആസ്വദിക്കാൻ ആകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. രാവിലെയും രാത്രിയും അവധി ദിവസം പോലും കുട്ടികള്‍ പരിശീലന ക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴി വെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

Related posts

വിവാഹമോചനം ലഭിച്ചാലും അപ്പീലുണ്ടെങ്കിൽ പുനർവിവാഹം പറ്റില്ല: സുപ്രീം കോടതി.

Aswathi Kottiyoor

സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം: കോവിഡ് നിരക്ക് കുറയട്ടേയെന്ന് മന്ത്രി.

Aswathi Kottiyoor

ഹെൽപ് ഡെസ്കുകൾ പേരിനുമാത്രം; സ്ഥലപരിശോധന കടലാസിൽ

Aswathi Kottiyoor
WordPress Image Lightbox