29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു
Kerala

സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു

2023ലെ കേരള വ്യവസായനയം ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്.

പട്ടയം അനുവദിക്കും
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താല്‍ക്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചു. 1995 മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടത്തിലെ ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് പട്ടയം നല്‍കുന്നത്.

വിരമിച്ച ജഡ്ജിമാരെ നിയമിക്കും
നിലവിലുള്ള കുടുംബകോടതി ജഡ്ജിമാരുടെ ഒഴിവുകളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി. എ. ഹാരീസ്(വടകര), കെ ആര്‍. മധുകുമാര്‍(നെയ്യാറ്റിന്‍കര), ഇ. സി ഹരിഗോവിന്ദന്‍(ഒറ്റപ്പാലം), കെ എസ് ശരത് ചന്ദ്രന്‍(കുന്നംകുളം), വി എന്‍ വിജയകുമാര്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് നിയമിക്കുക.
ഗവ. പ്ലീഡര്‍
കോഴിക്കോട് ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രേസിക്യൂട്ടര്‍ ആയി കെ എന്‍ ജയകുമാറിനെ നിയമിക്കുവാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

TAGS :
cabinet decisions kerala

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

വ്യാവസായ നയം

മറ്റു വാർത്തകൾ
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ: മന്ത്രി വി ശിവൻകുട്ടിസംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ: മന്ത്രി വി ശിവൻകുട്ടി
ചരിത്രത്തിൽ വിങ്ങുന്നുണ്ടിപ്പഴും ആ നന്ദിവാക്കുകൾചരിത്രത്തിൽ വിങ്ങുന്നുണ്ടിപ്പഴും ആ നന്ദിവാക്കുകൾ
എം ശിവശങ്കരന്റെ ജാമ്യഹർജി: യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ രേഖകൾ ഹാജരാക്കണംഎം ശിവശങ്കരന്റെ ജാമ്യഹർജി: യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ രേഖകൾ ഹാജരാക്കണം

Related posts

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി.

Aswathi Kottiyoor

ബിഹാര്‍ ട്രെയിന്‍ അപകടം: കാരണം പാളത്തിലെ കേടുപാടെന്ന്‌ റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox