23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ ചിരി ഇനിയില്ല; ഇന്നസെന്റിനെ നാട്‌ യാത്രയാക്കി
Kerala

ആ ചിരി ഇനിയില്ല; ഇന്നസെന്റിനെ നാട്‌ യാത്രയാക്കി

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി. രാവിലെ പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെയാണ് പ്രിയനടന്റെ സംസ്കാരം നടത്തിയത്.

ഞായറാഴ്‌‌ച രാത്രി പത്തരയോടെ മരണത്തിന്‌ കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാനും അന്ത്യാഞ്ജലിയേകാനും സിനിമാലോകത്തേയും കലാസാംസ്‌‌കാരിക, രാഷ്‌ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ്‌ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്ഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും അദ്ദേഹത്തിന്റെ വീട്ടിലുമായി എത്തിയത്.

ഇന്നലെ ഇരിങ്ങാലക്കുട ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ, സി എൻ മോഹനൻ, എസ്‌ ശർമ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാധാകൃഷണൻ, ആർ ബിന്ദു, എം ബി രാജേഷ്‌, വി എൻ വാസവൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, പി ടി കുഞ്ഞുമുഹമ്മദ്, അഭിനേതാക്കളായ മോഹൻലാൽ, ബിജു മേനോൻ, ദിലീപ്, ടോവിനോ തോമസ്‌, സിദ്ദിഖ്, ജയരാജ്‌ വാര്യർ, ജോജു, ബാബുരാജ്, വിനു മോഹൻ, ശിവാനി, ഇടവേള ബാബു, ബാബു നമ്പൂതിരി, വി കെ ശ്രീരാമൻ,ഹരീഷ്‌ കണാരൻ, സംഗീത സംവിധായകൻ വിദ്യാധരൻ, ഐ എം വിജയൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.

Related posts

പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിനുണ്ട്; ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി.*

Aswathi Kottiyoor

നികുതി കടമയാണെന്ന ബോധം എല്ലാവരിലും ഉണ്ടാവണം; ധനമന്ത്രി

Aswathi Kottiyoor

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox