21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു; ഈ വര്‍ഷം 8.15% ലഭിക്കും, 0.05% വര്‍ധനവ്.*
Uncategorized

പിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു; ഈ വര്‍ഷം 8.15% ലഭിക്കും, 0.05% വര്‍ധനവ്.*


ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15% ആയിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഈ തീരുമാനം. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.1 ശതമാനമായിരുന്നു പലിശ. നാല്പത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു അതിനുമുമ്പ് ഏറ്റവും കുറഞ്ഞ പലിശനിരക്ക് നല്‍കിയത്. എട്ട് ശതമാനം ആയിരുന്നു അന്നത്തെ പലിശ നിരക്ക്. ഇപിഎഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18-ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്. 2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20 ലാണ് 8.5 ശതമാനമായി കുറച്ചത്.

Related posts

*കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ന്യൂസ് ക്ലിക്ക് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു*

Aswathi Kottiyoor

തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Aswathi Kottiyoor

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

WordPress Image Lightbox