21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തീരവികസന പദ്ധതികളിൽ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണം
Kerala

തീരവികസന പദ്ധതികളിൽ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണം

തീരവാസികളെ ബാധിക്കുന്ന വികസനപദ്ധതികൾക്ക് രൂപംനൽകുമ്പോൾ മാന്യമായ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സുവർണ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിരൂപീകരണത്തിൽ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകണം. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ചെല്ലാനം മാതൃകയിൽ ടെട്രാപോഡ്‌ ഉപയോഗിച്ചുള്ള കടൽഭിത്തി പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
റാലിയെ തുടർന്ന്‌ ചേർന്ന പൊതുസമ്മേളനം കേരള റീജണൽ ലാറ്റിൻ കാത്തലിക്‌ കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റ്‌ ബിഷപ് ഡോ. വർഗീസ്‌ ചക്കാലയ്‌ക്കൽ ഉദ്‌ഘാടനം ചെയ്‌തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌ ഷെറി ജെ തോമസ് അധ്യക്ഷനായി. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിൽ മുഖ്യപ്രഭാഷണം നടത്തി.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവർ വിശിഷ്‌ടാതിഥികളായി. ഹൈബി ഈഡൻ എംപി, ബിഷപ്പുമാരായ ജോസഫ് കാരിക്കശേരി, ജയിംസ്‌ ആനാപറമ്പിൽ, വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ, കൊച്ചി അതിരൂപത വികാരി ജനറൽ ഷൈജു പര്യാത്തുശേരി, കെആർഎൽസിസി വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ ജൂഡ്‌, ജനറൽ സെക്രട്ടറി തോമസ്‌ തറയിൽ, കെഎൽസിഎ ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംസാരിച്ചു.

Related posts

ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ; കിലോ 45 രൂപ

Aswathi Kottiyoor

സാങ്കേതിക തകരാർ: തിരുവനന്തപുരം- മസ്‌‌കറ്റ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Aswathi Kottiyoor

മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്‌ : പരിസ്ഥിതി ആഘാതപഠനം അന്തിമ ഘട്ടത്തിലെന്ന്‌ കേരളം

Aswathi Kottiyoor
WordPress Image Lightbox