22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്ലാസ്റ്റിക് കവറിലെ പേപ്പറല്ല, ഒന്നാന്തരം സ്മാര്‍ട്ട് കാര്‍ഡ്; ഹൈടെക് ആകാന്‍ കേരളാ ലൈസന്‍സും.
Kerala

പ്ലാസ്റ്റിക് കവറിലെ പേപ്പറല്ല, ഒന്നാന്തരം സ്മാര്‍ട്ട് കാര്‍ഡ്; ഹൈടെക് ആകാന്‍ കേരളാ ലൈസന്‍സും.


സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനവ്യാപകമാകും. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം. കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ലൈസന്‍സ്.

പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ചിപ് കാര്‍ഡുകളില്‍ ചിപ് റീഡര്‍ ഉപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകും. എന്നാല്‍ സാങ്കേതികതകരാര്‍ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാര്‍ഡ് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ് ഉപേക്ഷിച്ചു.

കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസന്‍സ് തയ്യാറാക്കിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതും പരിഗണനയിലാണ്.

2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.സ്വന്തമായി ലൈസന്‍സ് തയ്യാറാക്കി വിതരണംചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് തടസ്സമില്ല. കരാര്‍ നല്‍കുന്നതിനാണ് തടസ്സമുള്ളത്. നാലു ഓഫീസുകളിലേക്കുള്ള ഡ്രൈവിങ് ലൈന്‍സുകള്‍ ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുകയാണ്. 86 ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്.

Related posts

കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

Aswathi Kottiyoor

*നടൻ കൊച്ചു പ്രേമൻ അന്തരിച്ചു*

Aswathi Kottiyoor

കെ ഫോൺ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാർഗനിർദേശം; ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ്.

Aswathi Kottiyoor
WordPress Image Lightbox