25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കലാസാംസ്കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും കനത്ത നഷ്ടം : മുഖ്യമന്ത്രി
Kerala

കലാസാംസ്കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും കനത്ത നഷ്ടം : മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും ജനജീവിതത്തെ സ്പർശിക്കുന്ന നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ കുറിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലും അദ്ദേഹം തിളങ്ങി.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതി അദ്ദേഹം വലിയ മാതൃകതീർത്തു. രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും മുന്നോട്ട് കൊണ്ടുപോയി. ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം നയിച്ചു.

കലാസാംസ്കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; ആൺകുട്ടികളുൾപ്പെടെ ഇരകളായത് അഞ്ച് കുട്ടികൾ

Aswathi Kottiyoor

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor
WordPress Image Lightbox