27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഐഎസ്‌ആർഒ വിസ്‌മയം ; 36 ഉപഗ്രഹം ലക്ഷ്യം കണ്ടു.*
Uncategorized

ഐഎസ്‌ആർഒ വിസ്‌മയം ; 36 ഉപഗ്രഹം ലക്ഷ്യം കണ്ടു.*


തിരുവനന്തപുരം:ഒന്നേകാൽ മണിക്കൂർ നീണ്ട സങ്കീർണ ദൗത്യം. കൂട്ടിയിടി ഒഴിവാക്കാൻ ക്രയോഘട്ടത്തെ ജ്വലിപ്പിച്ചും ദിശമാറ്റിയുമുള്ള പരീക്ഷണം. വൺവെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച്‌ ഐഎസ്‌ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു വിക്ഷേപണം. ഐഎസ്‌ആർഒയുടെ കരുത്തൻ റോക്കറ്റായ എൽവിഎം 3 റോക്കറ്റാണ്‌ ഉപഗ്രഹങ്ങളുമായി കുതിച്ചത്‌. വിക്ഷേപണത്തിന്റെ പത്താം മിനിറ്റിൽ ക്രയോജനിക് എൻജിൻ പിഴവില്ലാതെ ജ്വലിച്ചു. പതിനെട്ടാം മിനിറ്റിൽ ആദ്യബാച്ച്‌ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിലേക്ക്‌ ഇറക്കിവിട്ടു.

തുടർന്ന്‌ എട്ട്‌ ഘട്ടമായി ബാക്കിയുള്ള ഉപഗ്രഹങ്ങളും നിശ്‌ചിത പഥം പിടിച്ചു. രാവിലെ 10.15 ഓടെ ദൗത്യം പൂർത്തിയായി. എല്ലാ ഉപഗ്രഹങ്ങളിൽനിന്നുമുള്ള സിഗ്‌നലുകൾ ലഭിച്ചുതുടങ്ങിയതായി വൺവെബ്‌ അറിയിച്ചു. 5805 കിലോഗ്രാം ഭാരമുള്ള 36 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം എൽവിഎം 3 റോക്കറ്റിന്റെയും തദ്ദേശീയമായ ക്രയോജനിക്‌ സാങ്കേതിക വിദ്യയുടെയും വിശ്വാസ്യത വർധിപ്പിച്ചു. വിക്ഷേപണത്തിന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണിക്കൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, മിഷൻ ഡയറക്ടർ എസ്‌ മോഹൻകുമാർ തുടങ്ങിയവർ നേതൃത്വംനൽകി.ചാന്ദ്രയാൻ–-3
ദൗത്യം ജൂണിൽ
ചന്ദ്രനിലേക്കുള്ള ഐഎസ്‌ആർഒയുടെ മൂന്നാം ദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം ജൂൺ–-ജൂലൈമാസത്തിലുണ്ടാകുമെന്ന്‌ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌. ഇതിനായുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്‌. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യുകയാണ്‌ പദ്ധതി. ഐഎസ്‌ആർഒയ്‌ക്ക്‌ തിരക്കേറിയ മാസങ്ങളാണ്‌ വരുന്നത്‌. ‘ലോഞ്ച്‌ ക്യാമ്പയിൻ’ പ്രഖ്യാപിച്ചിട്ടുണ്ട്‌. വാണിജ്യ വിക്ഷേപണങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്‌.
അടുത്ത പിഎസ്‌എൽവി വിക്ഷേപണം ഏപ്രിൽ 22 ന്‌ നടക്കും. ജിഎസ്എൽവി മാർക്ക്‌ 2 വിക്ഷേപണം മെയ്‌ അവസാനം പ്രതീക്ഷിക്കാം. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതിനുള്ള ഗഗൻയാൻ പദ്ധതിക്കു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണ പറക്കലും ഈ വർഷമുണ്ടാകും.

Related posts

തടവുപുള്ളിയ കാണാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും, ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

Aswathi Kottiyoor

നോട്ടം പണത്തിലും സൗന്ദര്യത്തിലും; കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതോടെ അരുംകൊല

Aswathi Kottiyoor
WordPress Image Lightbox