• Home
  • Kerala
  • ഗവേഷണം, വികസനം ; 3482 കോടിയുടെ പദ്ധതികൾ
Kerala

ഗവേഷണം, വികസനം ; 3482 കോടിയുടെ പദ്ധതികൾ

സംസ്ഥാനത്ത്‌ ഗവേഷണ, വികസന മേഖലയിൽ ഈ വർഷം 3482.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. 12 മേഖലകളിലായാണ് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നത്. വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള ചുവടുമാറ്റത്തിനിണങ്ങുന്നവയ്‌ക്കായിരിക്കും മുൻഗണന. ഗവേഷണ ഫലങ്ങളെ ഉൽപ്പാദനപ്രക്രിയയിലേക്ക്‌ വാണിജ്യാടിസ്ഥാനത്തിൽ വിവർത്തനം ചെയ്യാനുതകുന്ന പദ്ധതികളും ഉൾപ്പെടുത്തും. വ്യവസായങ്ങളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും കൈകോർക്കലിലൂടെ വിജ്ഞാനോൽപ്പന്നങ്ങളുടെ നിർമിതിയും ലക്ഷ്യമിടുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം ഗവേഷണത്തിനും വികസനത്തിനും പ്രത്യേകം ബജറ്റ്‌ തയ്യാറാക്കി പദ്ധതികൾ ഏറ്റെടുക്കുന്നത്‌.

സംസ്ഥാന ശാസ്‌ത്ര, സാങ്കേതിക, വിദ്യാഭ്യാസ കൗൺസിലിനുകീഴിലെ 10 സ്ഥാപനങ്ങൾ, 12 സർവകലാശാലകൾ, 12 സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, ഐടി ഗവേഷണ മേഖലയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്‌സ്‌ സോഫ്റ്റ്‌വെയർ (ഐസിഫോസ്‌), ഇന്ത്യൻ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഗവേഷണ പ്രവർത്തനങ്ങൾ.
ഫലപ്രദവും കാര്യക്ഷമവുമായ ഗവേഷണ വികസന ആവാസ വ്യവസ്ഥയുടെ സൃഷ്ടിയിലൂടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ സംസ്ഥാനത്തെ പരിവർത്തനപ്പെടുത്തുകയാണ്‌ പ്രഥമലക്ഷ്യം. ഉയർന്ന ഗുണമേന്മയുള്ളതും ലോകോത്തരവുമായ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും ഉല്‍പ്പാദനവും പരമാവധി മുല്യവർധനയും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാകും ഗവേഷണ വികസന മേഖലയിൽ ഊന്നൽ നൽകുക.

മൊത്തം അടങ്കലിന്റെ 46 ശതമാനം വിദ്യാഭ്യാസ ഗവേഷണ മേഖലയിലാണ്‌, 1612 കോടി രൂപ. ആരോഗ്യ, ശുചിത്വ, കുടുംബക്ഷേമ മേഖലയിൽ ഉന്നതപഠന ഗവേഷണത്തിന്‌ 802 കോടിയും കാർഷിക, അനുബന്ധരംഗങ്ങളിൽ 510 കോടിയും തൊഴിൽ മേഖലയില്‍ 61 ലക്ഷം രൂപയും വകയിരുത്തി.

Related posts

ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു

Aswathi Kottiyoor

മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

Aswathi Kottiyoor

‘ബി ദി നമ്പർ വൺ’ വൻ വിജയം ; കേരള ബാങ്കിന്‌ 5631 കോടിയുടെ ബിസിനസ്‌ വളർച്ച

Aswathi Kottiyoor
WordPress Image Lightbox