24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാൻ ശ്രമം
Uncategorized

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാൻ ശ്രമം


കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം.

തീ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. റീജനൽ ഫയർ ഓഫിസറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ടെന്നും കലക്ടർ അറിയിച്ചു.

മാർച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തുകയും ചെയ്തു.

Related posts

പുതിയ നിക്ഷേപ പദ്ധതിയുമായി ഈ ബാങ്ക്; വാഗ്ദാനം ചെയ്യുന്നത് വമ്പൻ പലിശ നിരക്ക്

Aswathi Kottiyoor

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor

മെഡിക്കൽ ഏയ്ഡ് പോസ്റ്റ് സ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox