24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, അടിസ്ഥാന ആരോ​ഗ്യസൂചകങ്ങൾ അനുകൂലമായ നിലയിലല്ല: മെഡിക്കൽ ബുള്ളറ്റിൻ.*
Uncategorized

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, അടിസ്ഥാന ആരോ​ഗ്യസൂചകങ്ങൾ അനുകൂലമായ നിലയിലല്ല: മെഡിക്കൽ ബുള്ളറ്റിൻ.*


കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

​ഗുരുതരമായ രോ​ഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോ​ഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Related posts

ശബരിമല നട ഇന്ന് തുറക്കും

Aswathi Kottiyoor

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

Aswathi Kottiyoor

ലോക്കറിലെ കാണാതായ ‘സ്വർണ്ണം’ പരാതിയിൽ ട്വിസ്റ്റ്! ബന്ധുവീട്ടിൽ നിന്ന് 60 പവനും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox