24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kerala

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് വളപട്ടണം പൊലീസിന്റെ പിടിയിലായി.

വളപട്ടണം പൊലീസ് സ്​റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് എം.കെ. ഷുഫൈൽ (24) എന്നയാളാണ് പിടിയിലായത്.

പതിവ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധിക്കുകയായിരുന്നു. 0.4 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാൾ പിടിയിലായത്.

ഇതിന് മുമ്പ് കണ്ണൂർ ടൗൺ പൊലീസ് സ്​റ്റേഷനിൽ 1.55 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തിരുന്നു.

സബ്ബ് ഇൻസ്‌പെക്ടർ നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി. ജോബി ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലെവൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

ഓണത്തിന് മുമ്പ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുമെന്ന വാക്കുപാലിച്ച് ക്ഷീരവികസന വകുപ്പും മന്ത്രിയും

Aswathi Kottiyoor

പഞ്ചായത്തുകളിൽ വിജിലൻസ്‌ ടീം

Aswathi Kottiyoor

പരക്കെ മഴ തുടരും; എട്ട്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

Aswathi Kottiyoor
WordPress Image Lightbox