27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാടുകൾ കത്തിയെരിയുന്നു; വനം വകുപ്പിന് വെറും പുക!
Uncategorized

കാടുകൾ കത്തിയെരിയുന്നു; വനം വകുപ്പിന് വെറും പുക!


തൃശൂർ∙ സംസ്ഥാനത്തെ വനമേഖലകളിൽ പടർന്നുകൊണ്ടിരിക്കുന്നതു മരങ്ങൾ കത്തിയെരിയാത്ത വിധത്തിലുള്ള ‘പ്രത്യേക തീ’. തൃശൂർ, വയനാട് അടക്കമുള്ള ജില്ലകളിൽ ഈ വർഷമാകെ കാട്ടുതീയിൽ സംഭവിച്ചതു 52,500 രൂപയുടെ നാശനഷ്ടം മാത്രമാണെന്നാണു വനം വകുപ്പിന്റെ കണക്ക്. ഉണക്കപ്പുൽമേടുകൾ, അടിക്കാടുകൾ എന്നിവയാണു കാട്ടുതീയിൽ നശിച്ചതെന്നും പറയുന്നു. വലിയ മരങ്ങൾ നശിച്ചെന്നു മഹസ്സറിൽ രേഖപ്പെടുത്തിയാൽ നാശനഷ്ടത്തിനു തുല്യമായ തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നീടാക്കാൻ വ്യവസ്ഥയുള്ളതാണു മഹസ്സറുകളിൽ നിന്നു മരങ്ങൾ അപ്രത്യക്ഷമാകാനും ഉണക്കപ്പുല്ല് പ്രത്യക്ഷപ്പെടാനും കാരണം.
വനംവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ മാസം വരെ 334 തീപിടിത്തങ്ങൾ കേരളത്തിലെ വനമേഖലകളിലുണ്ടായി. 762.93 ഹെക്ടറിൽ കാടു കത്തിയെരിഞ്ഞു. തൊട്ടുമുൻപത്തെ വർഷം രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലേറെ തീപിടിത്തങ്ങളാണു കഴിഞ്ഞ വർഷമുണ്ടായത്. ഈ വർഷം തൃശൂർ ജില്ലയിൽ മാത്രം ഒളകര, പട്ടിക്കാട്, എളനാട് തുടങ്ങിയ ആറോളം വനമേഖലകളിൽ വലിയ തോതിൽ തീപിടിത്തങ്ങളുണ്ടായി. മായന്നൂരിലെ അക്കേഷ്യ തോട്ടത്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ വന്മരങ്ങളാണു കത്തിയെരിഞ്ഞത്. ഇവയടക്കം സംസ്ഥാനത്ത് ഒട്ടുമിക്ക വന മേഖലകളിലും ചെറുതും വലുതുമായി തീപിടിത്തങ്ങളുണ്ടായി. ലക്ഷക്കണക്കിനു രൂപ മൂല്യമുള്ള നൂറുകണക്കിനു മരങ്ങൾ നശിച്ചെന്നാണ് അനൗദ്യോഗിക വിവരം. അപൂർവ ജന്തുജാലങ്ങൾ ചത്ത സംഭവങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, വനംവകുപ്പിന്റെ മഹസ്സറിലോ ഔദ്യോഗിക കണക്കിലോ മരങ്ങൾ ഉൾപ്പെടുന്നില്ല.

മഹസ്സറുകളിൽ സ്ഥിരമായി ഇടംപിടിക്കുന്നത് അടിക്കാട്, ചുള്ളിക്കമ്പ്, വള്ളികൾ, കരിയിലകൾ, ഉണക്കപ്പുല്ല് എന്നിവയാണ്. തേക്ക് പോലുള്ള മരങ്ങൾക്കു സർക്കാർ സീനിയറേജ് നിരക്കു പ്രകാരം ലക്ഷങ്ങളാണ് നഷ്ടപരിഹാരമായി അടയ്ക്കേണ്ടിവരിക. 25,000 രൂപയിലേറെ നഷ്ടം രേഖപ്പെടുത്തിയാൽ റേഞ്ച് ഓഫിസറും 50,000 രൂപയിലേറെ നഷ്ടം കാണിച്ചാൽ മുതിർന്ന ഉദ്യോഗസ്ഥരും ബാധ്യത വഹിക്കേണ്ടിവരും.

Related posts

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

Aswathi Kottiyoor

ഗാസ ദുരന്തമുനമ്പിൽ; മരണം 2800, പരുക്കേറ്റവർ 10,000; കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ 1000 പേർ.

Aswathi Kottiyoor

ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox