21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മാർച്ച് 26 മുതൽ തിരുവനന്തപുരത്ത് നിന്ന് 582 വിമാനങ്ങൾ; വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു
Kerala

മാർച്ച് 26 മുതൽ തിരുവനന്തപുരത്ത് നിന്ന് 582 വിമാനങ്ങൾ; വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സർവിസുകൾ നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനേക്കാൾ 25% വർധിക്കും. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് വേനൽക്കാല ഷെഡ്യൂൾ. നിലവിലുള്ള 469 പ്രതിവാര ഓപറേഷനുകൾ 582 ആയി ഉയരും. 9 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അധിക സർവിസുകളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര സർവിസുകൾ 

പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് (എടിഎം) 224 ഫ്ലൈറ്റുകളിൽ നിന്ന് 15% വർധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്‌കറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. അബുദാബിയിലേക്ക് ആഴ്ചയിൽ 5 അധിക സർവിസുകൾ എയർ അറേബ്യ അബുദാബി ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്പ്രസും ശ്രീലങ്കൻ എയർലൈനും ദുബായിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സർവിസുകൾ തുടങ്ങും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും കുവൈറ്റ് എയർവേയ്‌സ് കുവൈത്തിലേക്കും മാലദ്വീപിലെ മാലെയിലേക്കും ആഴ്‌ചയിൽ ഒരു അധിക സർവിസ് ആരംഭിക്കും.

അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകൾ-258 ഷാർജ-56, അബുദാബി-40, മസ്‌കറ്റ്-40, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ -18, സിംഗപ്പൂർ-14, കൊളംബോ-12, കുവൈത്ത്-10, മാലെ-8, ദമ്മാം-6, ഹനീമധൂ-4.

ആഭ്യന്തര സർവിസുകൾ 

എടിഎമ്മുകളുടെ എണ്ണം 245 നിന്ന് 34 ശതമാനം വർധിച്ച് 324 ആയി ഉയരും. ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവിസ് ആരംഭിക്കും. എയർ ഇന്ത്യയും വിസ്‌താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സർവിസ് കൂടി തുടങ്ങും. ഇൻഡിഗോ ബെംഗളുരു വഴി പട്നയിലേക്കും പുനെ വഴി നാഗ്പുരിലേക്കും സർവീസുകൾ തുടങ്ങും.

ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ-324

മുംബൈ-70, ബെംഗളൂരു-58, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂർ-14, കൊച്ചി-14, മുംബൈ-അഹമ്മദാബാദ്-14,  ചെന്നൈ-കൊൽക്കത്ത-14, പുനെ-നാഗ്പൂർ-14, ബെംഗളൂരു-പട്ന-14

Related posts

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

Aswathi Kottiyoor

ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

Aswathi Kottiyoor

തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീ ശാക്തീകരണം; ക്യാമ്പയിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox