24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും
Uncategorized

ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

ആലപ്പുഴ ∙ അഷ്ടമുടി, വേമ്പനാട് കായലുകളിലെയും പെരിയാറിലെയും മലിനീകരണത്തിന്റെ പേരിൽ കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 15 നഗരസഭകൾക്കുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നടപടി ഉണ്ടായേക്കും. മലിനീകരണം തടയാൻ ഈ തദ്ദേശസ്ഥാപനങ്ങൾ എടുത്ത നടപടികൾ തൃപ്തികരമല്ലെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തലിനെ തുടർന്നാണിത്.

ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട രീതിയിൽ ഈ വിഷയത്തിലും സ്ഥാപനങ്ങൾക്കെതിരെ വൻതുക പിഴ ചുമത്താൻ സാധ്യതയുണ്ടെന്നാണു സംസ്ഥാന സർക്കാരിലെ ഉന്നതർ നൽകുന്ന സൂചന. ജില്ലാ തലത്തിൽ വരെ ട്രൈബ്യൂണൽ നേരിട്ടു പരിശോധന നടത്താനും ആലോചനയുണ്ട്.
റിപ്പോർട്ട് തേടിയത് ഈ നഗരസഭകളോട്

ആലപ്പുഴ, ചേർത്തല, മരട്, തൃപ്പൂണിത്തുറ, വൈക്കം, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, ആലുവ, ഏലൂർ, അങ്കമാലി, കളമശേരി, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ നഗരസഭകളോടുമാണു റിപ്പോർട്ട് തേടിയത്. തദ്ദേശഭരണ (നഗരം) ഡയറക്ടർ വഴിയാണ് റിപ്പോർട്ട് നൽകിയത്.

Related posts

വയനാട് ദുരന്തം; നാട് മണ്ണൊലിച്ച് പോയി, വേദനയില്‍ പ്രവാസി ലോകം

Aswathi Kottiyoor

നാഷണൽ സരിത് സാരക് ചാമ്പ്യൻഷിപ്പ്: കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

Aswathi Kottiyoor

ആറളം:ആനപ്രതിരോധ മതിലിന്റെ പ്രവർത്തി ഉദ്ഘാടനം,

Aswathi Kottiyoor
WordPress Image Lightbox