“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി
ഇത് നിൻറെ എൻറെയും
പരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ
കുറിച്ച ഗീതം”
1950 മാർച്ച് 23-ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സൃഷ്ടിച്ചതിന്റെ സ്മരണയ്ക്കായി 1961-ൽ ലോക കാലാവസ്ഥാ ദിനം ആചരിക്കുവാൻ തുടങ്ങി
ചുട്ടുപൊള്ളുന്ന ഓരോ ദിനരാത്രങ്ങളി ലൂടെയും നാം കടന്നു പോകുമ്പോൾ ഏറ്റവും സുപ്രധാനമായ ഓർമ്മിക്കേണ്ട ദിനം.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം.
ചുട്ടുപൊള്ളുന്ന വേനലിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. മനുഷ്യൻറെ അതിരുകവിഞ്ഞ പ്രവർത്തികൾ പ്രകൃതിയെ തന്നെ നശിപ്പിച്ചിരിക്കുന്നു.