23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്
Kerala

1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്

ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനമൊരുക്കുന്ന ഐഎൽജിഎംഎസ് വഴി കൈകാര്യംചെയ്തത് ഒരു കോടിയിലേറെ ഫയൽ. 2022 ഏപ്രിൽ നാലിനാണ്‌ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലേക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരുവർഷത്തിന്‌ രണ്ടാഴ്ച ബാക്കിനിൽക്കെയാണ് നേട്ടം സ്വന്തമാക്കിയത്. ബുധൻ ഉച്ചവരെ 1,00,05,051 ഫയൽ ഐഎൽജിഎംഎസ് വഴി കൈകാര്യംചെയ്തു. ഇവയിൽ 89.13 ലക്ഷവും (89.08 ശതമാനം) തീർപ്പാക്കി. 264 സേവനം ഐഎൽജിഎംഎസ് വഴി ലഭിക്കുന്നുണ്ട്‌. അഭിമാനകരമായ നേട്ടമാണ് ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരള മിഷനെയും മന്ത്രി അഭിനന്ദിച്ചു.

സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷയാണ്. ഇതിൽ 13.13 ലക്ഷം ഫയലും (91.01 ശതമാനം) തീർപ്പാക്കി. പഞ്ചായത്ത് ഓഫീസിൽ വരാതെതന്നെ സേവനമെല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎൽജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്.

Related posts

ചികിത്സാ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിർമിക്കണം: ഹൈക്കോടതി.

Aswathi Kottiyoor

പകർച്ചവ്യാധി പ്രതിരോധം: മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox