25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി
Uncategorized

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

.
ആലപ്പുഴ: പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയെ മതിയാകൂവെന്ന് സുപ്രീം കോടതി. പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ചീഫ്‌സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.കാപികോ റിസോര്‍ട്ടിലുള്ള 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചതായി ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. റിസോര്‍ട്ടിന്റെ ഭാഗമായ പ്രധാന കെട്ടിടം മാത്രമാണ് ഇനി പൊളിക്കാന്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ വിശദീകരണത്തില്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തൃപ്തരായില്ല. കോടതി ഉത്തരവ് പൂര്‍ണ്ണമായി നടപ്പിലാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ കേസിലെ നടപടികളാരംഭിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്നാണ് പൊളിക്കല്‍ സംബന്ധിച്ച സത്യവാങ്മൂലം ഈ വെള്ളിയാഴ്ച്ച ഫയല്‍ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചത്. ശാസ്ത്രീയ, പാരിസ്ഥിതിക പഠനമില്ലാതെ റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ പൊളിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി അഭിഭാഷകരായ കെ പരമേശ്വര്‍, എ കാര്‍ത്തിക്ക് എന്നിവരാണ് ഹാജരായത്. റിസോര്‍ട്ട് പൊളിക്കുമ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Related posts

മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ.

Aswathi Kottiyoor

ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Aswathi Kottiyoor
WordPress Image Lightbox