24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; ബോധപൂര്‍വം സഭ തടസപ്പെടുത്തുന്നു എന്ന് ഭരണപക്ഷം.*
Uncategorized

നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; ബോധപൂര്‍വം സഭ തടസപ്പെടുത്തുന്നു എന്ന് ഭരണപക്ഷം.*


തിരുവനന്തപുരം: സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുക. സര്‍ക്കാര്‍ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം, സത്യാഗ്രഹവും നിരാഹാരമിരിക്കുന്നതും സഭയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ കാര്യമല്ലെന്ന് മന്ത്രി രാജന്‍ പറഞ്ഞു. സഭയുടെ നടുത്തളത്തില്‍ സമാന്തരസഭ സംഘടിപ്പിച്ചു എന്ന കുറ്റം പ്രധാനപ്രശ്‌നമായി നിലനില്‍ക്കവെ, സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവളിയാണ്. സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇത് ശരിവെച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതിപക്ഷത്തിന്റെ സമീപനം കേരളത്തിന്റേത് പോലെയൊരു സംസ്ഥാന നിയമസഭയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ‘നേരത്തെ, സഭയില്‍ സ്പീക്കറെ തന്നെ അവഹേളിക്കുന്ന രീതിയില്‍ സമാന്തര സ്പീക്കറെയടക്കം നിയമിച്ച്‌ സഭ നടത്തി. അതിന് റൂളിങ് നല്‍കി. തുടര്‍ന്നും സഭാസമ്മേളനം നടത്തിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവും ഉപനേതാവും ദീര്‍ഘകാലത്തെ പരിചയമുള്ളവരാണ്.’, സ്പീക്കര്‍ പറഞ്ഞു.നിരന്തരമായി വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സഭയേയും സ്പീക്കറേയും അവഹേളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീര്‍പ്പുണ്ടാവണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.

Related posts

*കീവില്‍ സ്‌ഫോടന പരമ്പര; ആക്രമണം പുതിന്‍റെ യുക്രെയ്ന്‍ വിമർശനത്തിനു പിന്നാലെ.*

Aswathi Kottiyoor

കണ്ണൂർ വിമാനത്താവള റൺവേ വികസനം അനിശ്ചിതത്വത്തിൽ; ഭൂമി ഏറ്റെടുക്കാനുള്ള തഹസിൽദാർ ഓഫീസിന്‍റെ പ്രവർത്തനം നിലച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി

Aswathi Kottiyoor
WordPress Image Lightbox