26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി
Uncategorized

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് ഓഫിസര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജ് അറ്റന്റര്‍ പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാല്‍ പിന്നീട് യുവതി ബന്ധുക്കളോട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

Related posts

5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

Aswathi Kottiyoor

സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

Aswathi Kottiyoor

മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ

Aswathi Kottiyoor
WordPress Image Lightbox