24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും; ഈ ലൈസൻസ് വച്ച് ഗിയർ ഉള്ള വാഹനവും ഓടിക്കാം…
Kerala

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും; ഈ ലൈസൻസ് വച്ച് ഗിയർ ഉള്ള വാഹനവും ഓടിക്കാം…

ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ല. കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗം ലൈസൻസിനാണ് ഇൗ വ്യവസ്ഥ
2019ൽ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ഓട്ടമാറ്റിക് കാറും ഇലക്ട്രിക് കാറുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു.

Related posts

കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട്‌ വൈദ്യുതികൂടി വാങ്ങും

Aswathi Kottiyoor

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox