33.9 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്.
Uncategorized

വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്.


കണിച്ചാർ: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ പശ്ചാത്തലത്തിൽ മണ്ണും ജലവും സംരക്ഷിക്കാൻ വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്. 24 കോടി 98 ലക്ഷം വരവും 24 കോടി 73 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അവതരിപ്പിച്ചു .ശാസ്ത്രീയ ദുരന്തനിവാരണ പദ്ധതികൾ നടപ്പിലാക്കാൻ ബജറ്റിൽപ്രാധാന്യം നൽകിയിട്ടുണ്ട്.
ഉത്പാദന മേഖലയിൽ കൃഷി ,മൃഗ സംരക്ഷണം,ക്ഷീര വികസനം ,തൊഴിൽ സംരഭങ്ങൾ എന്നിവക്ക് രണ്ട് കോടി 27 ലക്ഷം നീക്കിവെച്ചു.സേവന മേഖലയിൽ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം, ഭവന പദ്ധതി ,ശുചിത്വം ,കുടിവെള്ളം എന്നിവക്കായി നാലു കോടി 30 ലക്ഷം രൂപ ബജറ്റിലുണ്ട്.പശ്ചാത്തല മേഖലയിൽ കെട്ടിടനിർമാണം, റോഡ് വികസനം ,ടൂറിസം എന്നിവക്ക് രണ്ട് കോടി 56 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

അതിദരിദ്രർക്ക് സൗജന്യമായി സ്ഥലവും വീടും ഉപജീവന സൗകര്യങ്ങളും ഏർപ്പെടുത്തും.ഭിന്നശേഷിക്കാർക്ക് പഞ്ചായത്ത് ഒഫീസിലെത്താൻ ലിഫ്റ്റ് സ്ഥാപിക്കും.ശുചിത്വ ഗ്രാമം സാക്ഷാത്കരിക്കാൻ ബൊക്കാഷി ബക്കറ്റ് വിതരണം,കൊളക്കാടിൽ ടേക്ക് എ ബ്രേക്ക്,വയോജനങ്ങൾക്ക് സ്‌നേഹയാത്ര,ഓടന്തോട് തോടിന് വി.സി.ബി നിർമാണം,നെടുംപൊയിൽ-വയനാട് റോഡിന് ജി.ഐ.നെറ്റ് സ്ഥാപിക്കൽ എന്നിവയും ബജറ്റിലുപ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. തോമസ് വടശ്ശേരി, ലൈസമ്മ മംഗലത്തിൽ, ജോജൻ എടത്താഴെ, ഷീനകുമാരി പാല, ബാലകൃഷ്ണൻ കല്യാടൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഒടുവിൽ തങ്കമണിയുടെ പരാതിയില്‍ നടപടി: മാര്‍ച്ച് 30നുള്ളില്‍ 1,17,316 രൂപ നല്‍കാന്‍ പഞ്ചായത്തിന് നിര്‍ദേശം

Aswathi Kottiyoor

പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox