20.8 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ആദിവാസി വിഭാഗത്തിന് കരുതൽ ; 500 പേർക്ക്‌ ബീറ്റ് ഫോറസ്റ്റ് 
ഓഫീസർ നിയമനം
Uncategorized

ആദിവാസി വിഭാഗത്തിന് കരുതൽ ; 500 പേർക്ക്‌ ബീറ്റ് ഫോറസ്റ്റ് 
ഓഫീസർ നിയമനം

സംസ്ഥാനത്തെ വനാശ്രിതരായ ആദിവാസി വിഭാഗത്തിൽപ്പെട്ട 500 പേർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാകുന്നു. വനംവകുപ്പ് നിയമന ഉത്തരവിറക്കി. ഒമ്പത് ജില്ലയിലായി 345 പേർക്ക് ഇതുവരെ പിഎസ്‍സി വഴി നിയമനശുപാർശ അയച്ചു. പാലക്കാട്‌ (60), ഇടുക്കി (40), കാസർകോഡ്‌ (45), കൊല്ലം (10) ജില്ലകളിൽ റാങ്ക്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. പുരുഷന്മാരും വനിതകളും പട്ടികയിലുണ്ട്.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം പിഎസ്‍സി കഴിഞ്ഞവർഷം പ്രത്യേക റിക്രൂട്ട്മെന്റിലൂടെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. യോഗ്യതാ പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയു‌ടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വയനാട് ജില്ലയിൽ നിന്നുമാത്രം 170 പേരെയാണ് നിയമിക്കുന്നത്. നിയമനശുപാർശ ലഭിച്ചവർക്ക് ഏപ്രിലിൽ പരീശീലനമാരംഭിക്കും. 2024 ജനുവരിയിൽ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് നടത്തും. തൃശൂർ, കേരളാ പൊലീസ് അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലനം. വനമേഖലകളിൽ കഴിയുന്ന 125 പട്ടികവർഗക്കാർക്ക് പൊലീസ്, എക്സൈസ് തസ്തികകളിൽ പിഎസ്‍സി വഴി സർക്കാർ നിയമനം നൽകിയിരുന്നു.

Related posts

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി കൊന്നു; സംഭവം നീലഗിരിയില്‍

Aswathi Kottiyoor

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ഓൺലൈനായി അപേക്ഷിക്കാം*

Aswathi Kottiyoor

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അങ്കമാലിയിലെ ബാർ ഹോട്ടലിൽ കുത്തിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox