26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വേനല്‍: മൃഗസംരക്ഷണത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം
Uncategorized

വേനല്‍: മൃഗസംരക്ഷണത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം

കടുത്ത വേനല്‍ക്കാലത്ത് കര്‍ഷകര്‍ മൃഗസംരക്ഷണത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം. വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വളര്‍ത്തുമൃഗങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കടത്തുന്നത് ഒഴിവാക്കണം. ധാതുലവണ മിശ്രിതം, വിറ്റാമിന്‍സ്, പ്രബയോട്ടിക്‌സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ദഹനത്തിനെ കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ അന്തരീക്ഷതാപനില കുറഞ്ഞിരിക്കുമ്പോള്‍ രാത്രി സമയത്തു മാത്രം നല്‍കുക. ധാരാളമായി പച്ചപ്പുല്‍ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക. ചൂടിനെ ക്രമീകരിക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ലഭ്യമാകണം. തൊഴുത്തില്‍ ഫാനുകള്‍ നിര്‍ബന്ധമാക്കുക. മേല്‍ക്കൂരയില്‍ ജൈവ പന്തലായ കോവയ്ക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവ പടര്‍ത്തുന്നതും വൈക്കോല്‍ വിരിക്കുന്നതും താപനില കുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിന്റെ ഭിത്തിയില്‍ കുമ്മായം പൂശുന്നത് സൂര്യ വികിരണത്തെ സഹായിക്കുമെന്നും ഓഫീസര്‍ അറിയിച്ചു.

തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ് ,വായ തുറന്നുള്ള ശ്വസനം, വായില്‍ നിന്നും ഉമിനീര്‍ നുരയും പതയും വരല്‍, പൊള്ളിയ പാടുകള്‍ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റാല്‍ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ നേടുകയും ചെയ്യണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Related posts

എല്ലാം പരമരഹസ്യം, അറയിലടച്ച് ബൈക്കിൽ യാത്ര; കണക്കുകൂട്ടലുകൾ തെറ്റിച്ച് പൊലീസ്, യുവാക്കൾ 42 ലക്ഷവുമായി പിടിയിൽ

Aswathi Kottiyoor

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗനും മകനും അറസ്റ്റില്‍

Aswathi Kottiyoor

പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox