കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം
തിറ മഹോത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.22 ന് ബുധനാഴ്ച രാവിലെ 7 മണിക്ക് കൊടിയുയര്‍ത്തല്‍,11 മണിക്ക് ക്ഷേത്രത്തിലെ വസൂരിമാല ഭഗവതിയുടെ കോലധാരിയായ സുദേവന്‍ മാലരിനെ പട്ടുംവളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കും.വൈകുന്നേരം 3മണിക്ക് മുത്തപ്പനെ മലയിറക്കല്‍,രാത്രി 7മണിക്ക് ഡിജിറ്റല്‍ തമ്പോലം ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മങ്ങംമുണ്ട ക്ഷേത്ര പരിസരത്ത് നിന്നും താലപൊലി ഘോഷയാത്ര, 7.30 ന് ഡ്രീം കെ വി എം അവതരിപ്പിക്കുന്ന ഡി ജെ നൈറ്റ് ,വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം എന്നിവയും നടക്കും.മാര്‍ച്ച് 23 ന് വ്യാഴാഴ്ച പുലര്‍ച്ചെ വസൂരിമാല ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്.ഗുളികന്‍ ,കണ്ഠാകര്‍ണ്ണന്‍,പൂക്കുട്ടിശാസ്തപ്പന്‍,മുത്തപ്പന്‍ വെള്ളാട്ടം,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി പ്രസിഡന്റ് മാക്കുറ്റി ശിവന്‍ ,രക്ഷാധികാരി നന്ത്യത്ത് സുരേഷ് എന്നിവര്‍ പങ്കെടുത്തു
- Home
- Uncategorized
- കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കും