24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 60 കോടിയിലെത്തി
Uncategorized

ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 60 കോടിയിലെത്തി

ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 600 ദശലക്ഷത്തിലെത്തിയതായി പഠന റിപ്പോര്‍ട്ട്. വാര്‍ത്തകള്‍, പൊതുവായ വെബ്‌സൈറ്റുകള്‍, ഒടിടി, കണക്ടഡ് ടിവി, മ്യൂസിക് സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഓപ്പണ്‍ ഇന്റര്‍നെറ്റ് സംവിധാനം. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും തങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചതായും ഇതേക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നു.

ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം വര്‍ധിക്കുമ്പോള്‍ പരസ്യത്തിനായുള്ളത് കുറയുന്നതായും ഗെയ്റ്റ് വേ ടു ഓപ്പണ്‍ ഇന്റര്‍നെറ്റ് എന്ന പേരില്‍ ആഗോള പരസ്യ സാങ്കേതികവിദ്യാ മുന്‍നിരക്കാരായ ദി ട്രേഡ് ഡെസ്‌കും കാന്തറും സംയുക്തമായി പുറത്തിറക്കിയ വിപണി ഗവേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഓരോ മാസവും ചെലവഴിക്കുന്ന ശരാശരി 307 മണിക്കൂറില്‍ പകുതിയോളം (52 ശതമാനം) ഓപ്പണ്‍ ഇന്റര്‍നെറ്റിലാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍, യൂസര്‍ ജനറേറ്റഡ് കണ്ടന്റ്, ലൈവ് ഗെയിം സ്ട്രീമിങ് എന്നിവയില്‍ നിന്നുള്ള മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. എങ്കിലും വാള്‍ഡ് ഗാര്‍ഡന്‍സ് എന്നു വിളിക്കപ്പെട്ടുന്ന ഈ വിഭാഗം ഓപ്പണ്‍ ഇന്റര്‍നെറ്റിനെ അപേക്ഷിച്ച് 5.5 മടങ്ങ് പരസ്യ ചെലവഴിക്കലാണ് ഇന്ത്യയില്‍ നടത്തുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ ബജറ്റിന്റെ 15 ശതമാനമാണിത്. ഇന്ത്യക്കാരില്‍ 45 ശതമാനവും പ്രൊഫഷണലായി തയ്യാറാക്കപ്പെടുന്ന പ്രീമിയം ഉള്ളടക്കം പ്രയോജനപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Related posts

കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ, ചോദ്യം ചെയ്തവർക്കെതിരെ നൽകിയ കേസ് പിൻവലിച്ച് ഡോക്ടർ

Aswathi Kottiyoor

ഇനി കോടതിയില്‍ കാണാം; ആര്യ അടക്കമുള്ളവർക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവറിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

ഇത് ക്യാമറാ വിജയമെന്ന് പൊലീസ്! ഇവിടെ ഓവ‍ർ സ്‍പീഡ് കേസുകൾ കുത്തനെ കുറഞ്ഞു!

Aswathi Kottiyoor
WordPress Image Lightbox