26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം
Uncategorized

മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം

അ​തി​ര്‍ത്തി​യി​ലൂ​ടെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും മാ​യം ക​ല​ര്‍ന്ന​തു​മാ​യ വെ​ളി​ച്ചെ​ണ്ണ സം​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കു​മ്പോ​ള്‍ പ​രി​ശോ​ധി​ക്കാ​നോ ത​ട​യാ​നോ സം​വി​ധാ​ന​മി​ല്ലാ​തെ കേ​ര​ളം.​
‌കേ​ര​ള​ത്തി​ല്‍ മാ​യം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ഐ​വി, എ​ഫ്എ​ഫ്എ തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്തു​വ​രു​ന്ന​ത്. പ​ക്ഷെ ഇ​തുകൊ​ണ്ട് വെ​ളി​ച്ചെ​ണ്ണ​യി​ലെ മാ​യം ത​ട​യു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

അ​ന​ല​സ്റ്റി​ക്ക​ല്‍ ലാ​ബോ​റ​ട്ട​റി സ്ഥാ​പി​ച്ച് ടെ​സ്റ്റ് ന​ട​ത്തി​യാ​ലെ ഈ ​പ്ര​ശ്‌​ന​ത്തി​ന് ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും പ​രി​ഹ​ാരം കാണാൻ‍ ക​ഴി​യു​ക​യു​ള്ളൂ​ എ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം മാ​യം ക​ല​ര്‍ന്ന വെ​ളി​ച്ചെ​ണ്ണ വി​വി​ധ ബ്രാ​ന്‍ഡു​ക​ളു​ടെ പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ല്‍ വെ​ളി​ച്ചെ​ണ്ണ ഭ​ക്ഷ്യഎ​ണ്ണ​യു​ടെ ഗ​ണ​ത്തി​ല്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തും വ്യാ​ജ​ന്മാ​ര്‍ക്കു സ​ഹാ​യ​ക​മാ​കു​ന്നു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​വി​ധ ബ്രാ​ന്‍ഡു​ക​ളി​ല്‍ കേ​ര​ള​വി​പ​ണി കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. സ​ര്‍ക്കാ​ര്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കേ​ര​ഫെ​ഡി​ന്‍റെ ട്രേ​ഡ് മാ​ര്‍ക്കി​ല്‍ ചെ​റി​യ മാ​റ്റം​വ​രു​ത്തി​യ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​ക​ളും വി​പ​ണി​യി​ല്‍ സു​ല​ഭ​മാ​ണ്.

ഇ​തി​നാ​ല്‍ കൂ​ടു​ത​ലാ​ളു​ക​ളും മാ​യം​ക​ല​ര്‍ന്ന വെ​ളി​ച്ചെ​ണ്ണ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​രോ​ധി​ച്ചാ​ല്‍ അ​ടു​ത്ത​ദി​വ​സം ത​ന്നെ മ​റ്റൊ​രു ബ്രാ​ന്‍ഡി​ല്‍ ഇ​ത്ത​രം ക​മ്പ​നി​യു​ടെ വെ​ളി​ച്ചെ​ണ്ണ പു​റ​ത്തി​റ​ങ്ങും.

മാ​യം ക​ല​ര്‍ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല്‍പ്പ​ന ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ‘ഓ​പ്പ​റേ​ഷ​ന്‍ ഓ​യി​ല്‍’ എ​ന്ന പേ​രി​ല്‍ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​പ്പോ​ള്‍ നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. പോ​രാ​യ്മ​ക​ള്‍ ക​ണ്ടെ​ത്തി​യ​വ​ര്‍ക്കെ​തി​രെ നോ​ട്ടീ​സ് ന​ല്‍കു​ക​യും പി​ഴ ചു​മ​ത്തു​ക​യും മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

Related posts

എടക്കാട്: കാറിടിച്ച് വിദ്യാർഥി മരിച്ചു.

Aswathi Kottiyoor

‘പിണറായിക്ക് പിഡിപി, രാഹുലിന് പിഎഫ്ഐ’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ

Aswathi Kottiyoor

വൈൻഷോപ്പിൽ മോഷ്ടിക്കാൻ കയറി, കുടിച്ച് ബോധം കെട്ട് കിടന്നു, കള്ളനെ കയ്യോടെ പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox