24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; ബൈപ്പാസ് റോഡുകളുടെ അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി –
Kerala

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; ബൈപ്പാസ് റോഡുകളുടെ അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി –

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -കണ്ണൂർ നാലുവരിപ്പാതയുടെ ഭാഗമായ കേളകം,പേരാവൂർ, മാലൂർ പഞ്ചായത്തുകളിലെ ബൈപ്പാസ് റോഡുകൾക്ക് അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. കേളകം പഞ്ചായത്തിലെ ബൈപ്പാസ് റോഡിൻ്റെ അതിരുകല്ലുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇത് രണ്ടു ദിവസം കൊണ്ട് പൂർത്തിയാവും.

പേരാവൂർ പഞ്ചായത്തിലെ ബൈപ്പാസ് റോഡിൻ്റെ അതിരുകല്ലിടുന്ന പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. തുടർന്ന്, മാലൂർ പഞ്ചായത്തിലെ ബൈപ്പാസ് റോഡിനും അതിരുകല്ലുകൾ സ്ഥാപിക്കും.

ഈ മാസമവസാനത്തോടെ നാലുവരിപ്പാതയുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാവും.ഉടൻ തന്നെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്നും കേരള റോഡ് ഫണ്ട്സ് ബോർഡ് അസി.എക്സികുട്ടീവ് എഞ്ചിനീയർ പി.സജിത്ത് പറഞ്ഞു.

Related posts

പുതിയ ജാതിവാൽ വീണ്ടെടുക്കുന്നവർ: ടി പത്മനാഭൻ.

Aswathi Kottiyoor

കൊടുംചൂടില്‍ വലഞ്ഞ് കേരളം; കബനി വരണ്ടുണങ്ങി, കര്‍ഷകര്‍ ദുരിതത്തില്‍.

Aswathi Kottiyoor

കാലാവസ്ഥാ പ്രമേയം എതിര്‍ത്ത് ഇന്ത്യ ; രക്ഷാസമിതി പ്രമേയം പാസായില്ല

Aswathi Kottiyoor
WordPress Image Lightbox